
കൊൽക്കത്ത: ദേശീയ ഗാനമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച 'വന്ദേ മാതരം മാർച്ച്' നയിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ മ്യൂസിയമാണ് മാർച്ച് സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം തുറന്ന കാറിൽ ഗവർണർ രണ്ട് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. വിവിധ പ്രായത്തിൽ പെട്ടവർ മാർച്ചിൽ പങ്കാളികളായി. ഇന്ത്യൻ മ്യൂസിയം മുതൽ രാജ്‌ഭവൻ വരെ നടന്ന മാർച്ചിന് മുന്നോടിയായി അദ്ദേഹത്തെ മ്യൂസിയം ഡയറക്‌ടർ ആദരിച്ചു.
പരിപാടിയിൽ വിവിധ സ്‌കൂൾ കുട്ടികളും കലാകാരന്മാരും കലാപരിപാടികൾ അവതരിപ്പിച്ചു. വന്ദേ മാതരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെറിട്ടേജ് സ്‌കൂളിലെ ചിരാഗ് ഹൽദാർ അവതരണം നടത്തി. സ്‌കൂളിലെ കുട്ടികൾ നൃത്തരൂപം അവതരിപ്പിച്ചു. ജൽസ ചന്ദ്രയുടെ ഭരതനാട്യവും, മോണിംഗ് ഗ്ളോറി ഇന്റഗ്രേറ്റഡ് സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടിയും ഉണ്ടായി. സോഹിനി പൈൻ അവതരിപ്പിച്ച കഥക്, കലാമണ്ഡലം സ്വർണദീപ അവതരിപ്പിച്ച കഥകളി, സുതീർത്ഥ ദേബ് ശർമ്മ,അവി ദാസ് എന്നിവരുടെ കുച്ചിപ്പുടി എന്നിവയും നടന്നു.

വിവിധ സ്ഥാപനങ്ങളുടെ തലവന്മാരെ ഗവർണർ ആദരിച്ചു. 'ഒരു വാളിനെക്കാൾ ശക്തിയുള്ളതാണ് തൂലിക. കാലാകാലങ്ങളോളം നിലനിൽക്കുന്ന ശ്രേഷ്‌ഠമായ കൃതികൾ തൂലിക സൃഷ്‌ടിക്കുന്നു. അത് നമ്മുടെ നമ്മെ ഊർജ്ജസ്വലരാക്കും, മനസാക്ഷിയെ ഉണർത്തും. നമ്മെ പ്രചോദിപ്പിക്കും, പ്രബുദ്ധരാക്കും.' ഗവർണർ സി വി ആനന്ദ ബോസ് പ്രസംഗത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |