
വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ ശൃഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യൂറോപ്യൻ കമ്മീഷൻ. 1000 കിലോമീറ്റർ വെറും നാല് മണിക്കൂർ കൊണ്ട് താണ്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതായത് നമ്മുടെ തിരുവനന്തപുരത്ത് നിന്ന് മുംബയ് വരെ അഞ്ച് മണിക്കൂർ കൊണ്ടെത്തുന്നത് സങ്കൽപ്പിച്ചു നോക്കൂ. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. 2040ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
യൂറോപ്യൻ റെയിൽ ഗതാഗതത്തിന്റെ നവോത്ഥാനമായിട്ടാണ് ഈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ കണക്കാക്കപ്പെടുന്നത്. പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം പകുതിയായി കുറച്ച് അതിർത്തി കടന്നുള്ള യാത്രകൾ എളുപ്പമാക്കും. 'ട്രാൻസ് യൂറോപ്യൻ ട്രാൻസ്പോർട്ട് നെറ്റ്‌വർക്കിന്റെ' പദ്ധതിയുടെ ഭാഗമാണിത്.
വേഗതയേറിയ പരിസ്ഥിതി സൗഹാർദ്ദ ഗതാഗത യുഗത്തിനാണ് ഇതിലൂടെ യൂറോപ്പ് തുടക്കം കുറിക്കുക. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ഈ ഹൈസ്പീഡ് ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നാണ് യൂറോപ്പ്യൻ കമ്മീഷൻ സമർപ്പിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇത് നിലവിലെ യാത്രാ സമയത്തിൽ കുറവുണ്ടാകും. ബെർലിനിൽ നിന്ന് കോപ്പൻ ഹേഗിലേക്ക് ഏഴ് മണിക്കൂറാണ് യാത്രാ സമയം. 2030ഓടെ ഇത് നാല് മണിക്കൂറിൽ താഴെയാകും.
ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ നിന്ന് 791 കിലോമീറ്റർ അകലെയുള്ള ഗ്രീസിലെ ഏഥൻസിലേക്ക് 14 മണിക്കൂർ യാത്ര 2035ഓടെ ആറ് മണിക്കൂറായി ചുരുങ്ങും.
ടൂറിസം, വ്യാപാരം, സാസ്കാരിക കൈമാറ്റം എന്നിവയിൽ വലിയ മുന്നേറ്റം നൽകാൻ ഈ ഹൈസ്പീഡ് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ കഴിയുമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും സാധാരണ യാത്രക്കാർക്ക് താങ്ങാനാവുന്ന രീതിയിലായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
യൂറോപ്പിന് സമാനമയി കേരളത്തിലാണ് ഇത്തരത്തിൽ ഹൈസ്പീഡ് ട്രെയിനുകൾ വരുന്നതെങ്കിൽ ഉണ്ടാകുന്ന സുപ്രധാന മാറ്റങ്ങൾ ഇവയായിരിക്കും. സംസ്ഥാനത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ നിലവിൽ 10 മുതൽ 12 മണിക്കൂർ വരെ വേണ്ടി വരുന്നിടത്ത്, ഹൈസ്പീഡ് ട്രെയിൻ വന്നാൽ മൂന്ന് മുതൽ നാല് മണിക്കൂർ കൊണ്ട് യാത്രാ പൂർത്തിയാക്കാൻ സാധിക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണെങ്കിൽ ഒന്നര മണിക്കൂറിനുള്ളിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |