
പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലത്ത് പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലും പ്രവർത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിൽ ദിവസ വേതനത്തിൽ 56 പുരുഷ നഴ്‌സിംഗ് ഓഫീസർമാരെ നിയമിക്കുന്നു. ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ് സി നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ജോലി പരിചയ സർട്ടിഫിക്കറ്റുമായി പമ്പ സർക്കാർ ആശുപത്രിയിൽ 14ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 9961632380.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |