
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ അനന്തമായ വികസനം നടക്കുമെന്നും, ബിജെപി യെ അധികാരത്തില്‍ എത്തിക്കേണ്ടത് രാഷ്ട്രിയത്തിന് അതീതമായി നഗരത്തിന്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വമാണന്നും മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തെ കൈയ്യയച്ച് സഹായിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാണെന്നും, അതിന് എല്ലാ സാദ്ധ്യതകളും മനസ്സിലാക്കി പ്രയോജനപ്പെടുത്തുന്ന ഒരു ഭരണ സംവിധാനം നിര്‍ഭാഗ്യവശാല്‍ തിരുവനന്തപുരം നഗരത്തിന് ഇല്ല. സാധാരണക്കാരിയായി വന്നു എന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്തെ മേയര്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സാധാരണക്കാരെയാണന്നും, നഗരസഭയിലെ പട്ടിക ജാതി ഫണ്ട് വക മാറ്റി ചിലവാക്കിയത് അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഇപ്പോഴത്തെ മേയറെ മത്സരിപ്പിക്കാനുള്ള ധൈര്യം പോലും സി പി എമ്മിന് ഇല്ലന്നും നിലവിലെ നഗരഭരണ നേതൃത്വത്തിന് ഭരണത്തെക്കാള്‍ താത്പര്യം മോഷ്ടിക്കാനാണന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് കാലടിയില്‍ നടന്ന ബി ജെ പി സിറ്റി ജില്ലയിലെ ആറ്റുകാല്‍ മണ്ഡലം സംഘടിപ്പിച്ച തിരഞ്ഞടുപ്പ് ഓഫിസ് ഉദ്ഘാടന പരിപാടിയില്‍ അരോപിച്ചു.
ചടങ്ങില്‍ സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ വി ശിവകുമാര്‍, മഞ്ജു ജി എസ്സ് , മണ്ഡലം അദ്ധ്യക്ഷന്‍ കോളിയൂര്‍ രാജേഷ്, നേതാക്കളായ താമരം സജീവ്, ഉണ്ണി മുദ്ര, ലിജു നായര്‍, സുനില്‍ കൃഷ്ണാഞ്ജലി എന്നിവര്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |