
കോഴിക്കോട്: കോഴിക്കോട് പുതിയ പാലത്ത് വച്ച് നന്മണ്ട സ്വദേശികളായ യുവാക്കളെ ഭയപ്പെടുത്തി ഫോണുകളും പണവും പിടിച്ചുപറിച്ചുകൊണ്ടുപോയ കേസിലെ നാലാം പ്രതിയായ വെള്ളിമാടുകുന്ന് സ്വദേശി തയ്യിൽപുറായിൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (24) നെ കസബ പൊലീസ് പിടികൂടി. ജൂലായിൽ സുഹൃത്തിനെ കാണാനായി പുതിയ പാലത്തെത്തിയ പാലത്ത്, നന്മണ്ട സ്വദേശികളായ യുവാക്കളെ സമീപത്തെ ബിൽഡിംഗിൽ ഉണ്ടായിരുന്ന ലഹരിക്കടിമയായ പ്രതികൾ ചേർന്ന് പൊട്ടിച്ച ബിയർ കുപ്പിയും വെട്ടുകത്തിയും കാണിച്ച് ഭയപ്പെടുത്തി യുവാക്കളുടെ കൈവശമുണ്ടായിരുന്ന ഐഫോൺ അടക്കം മൂന്ന് മൊബൈലുകളും പണമടത്തിയ പേഴ്സും പിടിച്ചു പറിക്കുകയായിരുന്നു. സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട യുവാക്കൾ കസബ സ്റ്റേഷനിലെത്തി പരാതി നല്കിയതിനെ തുടർന്ന് കസബ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ പുതിയ പാലം പട്ടർമഠത്തിൽ അഖീഷ് (29), കൊമ്മേരി മേനിച്ചാൽ മീത്തൽ വിനയരാജ് (27), തിരിത്തിയാട് കാട്ടുപറമ്പത്ത് അജൽ (27) എന്നിവരെ കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ നാലാം പ്രതിയായ മുഹമ്മദ് ഷാമിലിനെ കസബ ഇൻസ്പക്ടർ ജിമ്മി പി.ജെയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സംഘം മേരിക്കുന്ന് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |