
കോട്ടയം: യുവതിയെ ഭർത്താവ് അതിക്രൂരമായി മർദിച്ചതായി പരാതി. കുമാരനെല്ലൂരിലാണ് സംഭവം. 39കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. യുവതിയുടെ മുഖത്തും ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തുടർന്ന് രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുൻപും പലതവണ ഭർത്താവ് തന്നെ മർദിച്ചിരുന്നതായി യുവതി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഒരു കാരണവുമില്ലാതെയാണ് ഭർത്താവ് മർദിക്കുന്നതെന്ന് യുവതി പറഞ്ഞു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നതായി രമ്യ പറയുന്നു. ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നുവെന്ന് യുവതി കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. ജയൻ ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |