
പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംശദായം യഥാസമയം ഒടുക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംഗത്വം പുന:സ്ഥാപിക്കാൻ അവസരം. 2015 സെപ്തംബർ ഒമ്പത് മുതൽ കുടിശിക വരുത്തിയവർക്കാണ് ആനുകൂല്യം. 60 വയസ് പൂർത്തിയായ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കണ്ട.
ആധാർകാർഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം ഡിസംബർ 10 ന് മുമ്പ് ഓഫീസിലെത്തി അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2327415.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |