
ചായ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. രാവിലെ ഒരു ചായ കുടിച്ച് ദിവസം തുടങ്ങുന്നവരും ഏറെയാണ്. എന്നാൽ കുടിക്കേണ്ട രീതിയിൽ കുടിച്ചില്ലെങ്കിൽ ഏതൊരു പാനീയവും ഗുണത്തേക്കാൾ ദോഷം ചെയ്യും. ചായയുടെ കാര്യത്തിലും അത് ശരിതന്നെയാണ്. ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
യുവാവ് വലിയൊരു പാത്രത്തിൽ ചായ ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം. ഇത് നന്നായി അരിച്ച് ചൂടുചായ ശരീരം മുഴുവൻ മൂടുന്ന ടീ പൗച്ച് ജാക്കറ്റിലേക്ക് ഒഴിക്കുന്നു. ശേഷം ആ ജാക്കറ്റ് ധരിച്ചാണ് ഇയാൾ നടക്കുന്നത്. ഇതിനിടയിൽ സ്‌ട്രോ ഉപയോഗിച്ച് ചൂടുചായ കുടിക്കുന്നതും വീഡിയോയിൽ കാണാം. വളരെ അസാധാരണമായ ഒരു കാഴ്ചയാണിത്. എഐ വീഡിയോയാണ്.
ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഏകദേശം 14 ദശലക്ഷം പേരാണ് കണ്ടത്. ഇത് എ ഐ വീഡിയോ ആണെങ്കിൽപോലും പ്ലാസ്റ്റിക് ജാക്കറ്റിൽ ചൂടുപാനീയം ഒഴിക്കുമ്പോഴുള്ള അപകടത്തെക്കുറിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഈ രീതിയിൽ ചായ കുടിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങൾ വരാൻ കാരണമാകും. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്നും ആരും ചൂട് പാനീയം പ്ലാസ്റ്റിക് കപ്പുകളിലും മറ്റും ഒഴിച്ച് കുടിക്കരുതെന്നുമാണ് മിക്കവരുടെയും കമന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |