ബേപ്പൂർ: നടുവട്ടം ഗവ. യു.പി സ്കൂളിൽ കമ്മിഷണർസ് ചാമ്പ്യൻസ് ലീഗിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ചേനോത്ത് സ്കൂൾ ലീഗ് എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റും ലഹരി വിരുദ്ധ ബോധവത്ക്കരണവും സംഘടിപ്പിച്ചു. മാറാട് പൊലീസ് സബ് ഇൻസ്പെക്ടർ അശ്വിൻ റോയ് ചേനോത്ത് സ്കൂൾ ലീഗ് സീസൺ-1 ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുകേഷ് അദ്ധ്യക്ഷത വഹിച്ചു. മാറാട് ജനമൈത്രി ബീറ്റ് ഓഫീസർ പ്രജീഷ്.പി, ഫുട്ബോൾ കോച്ച് ബിനീഷ്, രാജേഷ്, ദീപ, ജംഷിയ, ഷംന, ബബിത, അദ്ധ്യാപിക ശ്രീജ, ആഷിക്ക് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ മനോജ് കുമാർ.എ.എം സ്വാഗതം പറഞ്ഞു. മത്സര വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |