തൃശൂർ: കേരളത്തിൽ ഏഴ് ലക്ഷത്തിൽ പരം ഓട്ടോറിക്ഷ ടാക്‌സി വാഹനങ്ങൾ തകർക്കുന്ന തെറ്റായ സർക്കാർ നയം തിരുത്തണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ആവശ്യപ്പെട്ടു. ഓൺലൈൻ ടാക്‌സിക്കെതിരെ ടാക്‌സി ആൻഡ് ലൈറ്റ് വെഹിക്കിൾ തൊഴിലാളികൾ നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ടാക്‌സി സംവിധാനത്തിലൂടെ പരമ്പരാഗത ടാക്‌സി മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ വിഷയം മുൻ നിറുത്തി തൃശൂർ ജില്ലാ ടാക്‌സി ആൻഡ് ലൈറ്റ് വെഹിക്കിൾ മസ്ദൂർ സംഘമാണ് ധർണ നടത്തിയത്. ബി.എം.എസ് മേഖലാ പ്രസിഡന്റ് എം.കെ.നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.സി കൃഷ്ണൻ, എ.എം.വിപിൻ, കെ.ജി. ബിജു,കെ. ഹരീഷ് , വീനസ്,ഇ.ആർ. ദാസൻ, സുബ്രൻ,സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |