തിരുവനന്തപുരം: പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 16ന് നേത്രാരോഗ്യ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിക്കും. രാവിലെ 6ന് കനകക്കുന്ന് പാലസിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു,ബിവറേജസ് കോർപ്പറേഷൻ എം.ഡി അർഷിദ അട്ടല്ലൂരി എന്നിവർ സംബന്ധിക്കും. കനകക്കുന്നിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ പി.എം.ജിയിലെ കണ്ണാശുപത്രിയിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ പ്രിസൈസ് ചെയർമാൻ ഡോ.ബി.ആർ.ജയറാം,ശരത്ചന്ദ്രകുമാർ,ശ്യാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |