കളമശേരി: മദ്ദളവാദ്യ കലാകാരൻ ഏലൂർ ശിവശക്തിയിലെ അരുൺ ദേവവാര്യർക്ക് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലെ കൊട്ടുംപുറത്ത് ഇന്ന് രാവിലെ 10.30ന് പട്ടും വളയും സ്ഥാനപ്പേരും നൽകി ആദരിക്കും. അരുണിന്റെ പിതാവ് കലാമണ്ഡലം ശങ്കരവാര്യർക്ക് സംസ്ഥാന സർക്കാർ കലാപുരസ്കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. പിതാവ് ശങ്കരവാര്യരാണ് ആദ്യഗുരു. ഫാക്ട് കഥകളി സ്കൂളിൽ നിന്ന് 5 വർഷ കോഴ്സ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര സർക്കാർ സ്പോൺസർഷിപ്പോടെ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗിൽ മദ്ദളത്തിൽ ഉന്നതപഠനം നടത്തി. ചെണ്ടയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സദനം വാസുദേവൻ, രാമൻകുട്ടി മാരാർ, പള്ളത്ത് നമ്പ്യാതൻ നമ്പൂതിരി ആൻഡ് വെള്ളാരപ്പിള്ളി കുട്ടൻ മാരാർ എന്നിവരാണ് ഗുരുക്കന്മാർ
പുരസ്കാരങ്ങൾ:
പഞ്ചവാദ്യ ആസ്വാദക ട്രസ്റ്റ് കാലടിയുടെ സുവർണ്ണ മുദ്ര, കലാസാഗർ അവാർഡ്, സദനം രാമചന്ദ്രൻ സ്മാരക അവാർഡ്, വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സുവർണ മുദ്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാര
ങ്ങളും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മദ്ദളത്തിൽ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്.
അഭിമാനകരമായ പ്രകടനങ്ങൾ
തൃശൂർ പൂരത്തിൽ തിരുവമ്പാടി മഠത്തിന്റെ വരവിൽ പഞ്ചവാദ്യ സംഘത്തിലും ടി.എം കൃഷ്ണയും ബോംബെ ജയശ്രീയും നയിക്കുന്ന സ്വാനുഭവ പഞ്ചവാദ്യത്തിലും പങ്കാളിയായി. കൂടാതെ പറക്കോട്ടുകാവ് താലപ്പൊലി, ഉത്രാളിപൂരം, മുടപ്പല്ലൂർ വേല, ഗണപതി സഹായം വടക്കാങ്കേരി, ചോറ്റാനിക്കര, ഏറ്റുമാനൂർ, വൈക്കം തുടങ്ങിയ പൂരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ബിടെക് ബിരുദധാരിയായ അരുൺ ബാംഗ്ളൂരിൽ യു.എസ്.എം.എൻ.സിയിലെ വൈസ് പ്രസിഡന്റാണ്. മാതാവ്: വത്സല എസ്. വാര്യർ. ഭാര്യ: ശാലിനി വാര്യർ. മക്കൾ: പത്മ വാര്യർ, ആദിദേവ വാര്യർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |