കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയുമായി സഹകരിച്ച് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഇന്നും നാളെയും കാർട്ടൂൺ ക്യാമ്പ് സംഘടിപ്പിക്കും. ശ്രേയ രതീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാർട്ടൂൺ അക്കാഡമി വൈസ് ചെയർപേഴ്‌സൺ അനൂപ് രാധാക്യഷ്ണൻ അദ്ധ്യക്ഷനാകും. 'കാരിട്ടൂൺ' ഡയറക്ടർ അഡ്വ. പി.യു. നൗഷാദ്, ഫാദർ അനിൽ, അക്കാഡമി സെക്രട്ടറി എ. സതീഷ്, ആർട്ടിസ്റ്റ് കലാധരൻ എന്നിവർ പങ്കെടുക്കും. ബി. സജ്ജീവ്, കെ. ഉണ്ണിക്കൃഷ്ണൻ, രതീഷ് രവി, സനീഷ് ദിവാകരൻ, മധൂസ്, എസ്. വിനു എന്നിവർ ക്ലാസ് നയിക്കും. സാനിദ് ആസിഫ് അലി, പ്രണവ് ഹൊള്ള, പാർവതി രവിചന്ദ്രൻ എന്നിവർ ക്യാമ്പ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |