
പൂച്ചാക്കൽ: ശ്രേഷ്ഠരായ ശിഷ്യന്മാരാണ് ഗുരുക്കന്മാരെ ശ്രദ്ധേയരാക്കുന്നതെന്ന് ശ്രീകണ്ഠേശ്വരം ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രൂപ്പ് മാനേജർ കെ.എൽ.അശോകൻ പറഞ്ഞു.ശ്രീനാരായണ ബി എഡ് ട്രയിനിംഗ് കോളേജ് കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിമിതമായ സാഹചര്യത്തിൽ ജീവിക്കുവാനുള്ള മുന്നോരുക്കമാണ് ഇത്തരം ക്യാമ്പുകൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ബി. ബാലാനന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബിബി തോമസ് , വൃന്ദ , വി.എം. സേതുലക്ഷ്മി, കൃഷ്ണപ്രിയ, ആൻഡ്രൂസ് ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |