
തൃശൂർ: യു.ഡി.എഫുമായി സഹകരിക്കുന്ന കേരള ഡെമോക്രാറ്റിക് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. ജില്ലയിൽ കോൺഗ്രസ് നേതാക്കൾക്ക് വരെ സീറ്റ് ലഭ്യത കുറവായതിനാൽ സീറ്റ് അനുവദിക്കാനാകില്ലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് റോയ് പെരിഞ്ചേരി പറഞ്ഞു. കോർപറേഷൻ: ഇ.ആർ.വിപിൻ (മുക്കാട്ടുക്കര), പയസ് അക്കര (മണ്ണുത്തി), മാർട്ടിൻ വർഗീസ് (പടവരാട്), റോയ് പെരിഞ്ചേരി (ഒല്ലൂർ സെന്റർ), ധന്യ (എടക്കുന്നി), മേരി പോൾ (തൈക്കാട്ടുശേരി), നീന ഡേവിസ് (ഒല്ലൂർ പള്ളിനട), ജെറിൻ റാഫി (ചിയ്യാരം), എ.ജി.ലിജു (കുരിയച്ചിറ വെസ്റ്റ്). വാർത്താസമ്മേളനത്തിൽ റോയി പെരിഞ്ചേരി, ബലരാമൻ നായർ, പി.എം.എം. ഷെരീഫ്, അരുൺ കണിച്ചായി, ഡെഫിൻ റാഫി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |