
കൊല്ലം: കായിക താരങ്ങൾക്കായി കടപ്പാക്കടയിൽ സ്പോർട്സ് മെഡിസിൻ യൂണിറ്റ് തുടങ്ങുന്നതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. അനൂപ് ന്യൂ ലൈഫ് കെയറാണ് തെക്കന കേരളത്തിൽ ആദ്യമായി ഇത്തരമൊരു സംരംഭം തുടങ്ങുന്നത്. 17ന് രാവിലെ 10ന് കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. തോൾ വേദന, വിട്ടുമാറാത്ത കാൽമുട്ട് വേദന, നടുവേദന, ദീർഘകാലമായി സന്ധികളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയ്ക്ക് ശസ്ത്രക്രിയ കൂടാതെ പരിഹരിക്കും വിധമാണ് സ്പോർട്സ് മെഡിസിൻ സജ്ജമാക്കുന്നത്. ഡോ. സൗരവ് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ഡോ. അപർണ, ഡോ. സൗരവ്, ഡോ. ആരോമൽ ചേകവർ, അഡ്വ. ശ്യാമ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |