വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഞാറക്കൽ വെസ്റ്റിൽനിന്ന് കെ.ബി. രാജേന്ദ്രനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണയായിരുന്നു. നേരത്തെ രണ്ടുതവണ രാജേന്ദ്രനെ മത്സരിപ്പിക്കാൻ പാർട്ടിതലത്തിൽ ധാരണയായിരുന്നെങ്കിലും ആദ്യപ്രാവശ്യം മുനമ്പം സന്തോഷിനുവേണ്ടിയും രണ്ടാമത്തെതവണ സി.ഡി. ദേശികനുവേണ്ടിയും പിന്മാറേണ്ടിവന്നിരുന്നു. ഇത്തവണ പാർട്ടിയുടെ ഉറപ്പിൽ രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. മകൻ യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ. രാഹുൽദേവിനെ ഞാറക്കൽ പതിമൂന്നാം വാർഡിൽ മത്സരിപ്പിക്കാനും ധാരണയായിരുന്നു. എന്നാൽ അച്ഛനും മകനും മത്സരിക്കുന്നത് ശരിയല്ലെന്ന് പാർട്ടിയിൽ അഭിപ്രായം വന്നപ്പോൾ രാഹുൽദേവ് അച്ഛനുവേണ്ടി പിന്മാറി. പിന്നീട് ഞാറക്കൽ വെസ്റ്റ് എൻ.സി.പി മാണികാപ്പൻ വിഭാഗത്തിന് നൽകാൻ ജില്ലാതലത്തിൽ തീരുമാനമായി. ഇതോടെ രാജേന്ദ്രന് മൂന്നാമതും പിൻവാങ്ങേണ്ടി വന്നു. ഇപ്പോൾ കോൺഗ്രസിലെ തന്നെ മറ്റൊരാളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെ അച്ഛനും മകനും സീറ്റില്ലാതായി.
പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് രാഹുൽദേവ് പാർട്ടി പദവികൾ രാജിവച്ചു. പതിമൂന്നാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ് രാഹുൽദേവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |