കൊച്ചി: സംസ്ഥാനത്ത് 10 വർഷത്തിനിടെ വർദ്ധിച്ചത് 1,200.7123 ഹെക്ടർ വനം. ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ (എഫ്.എസ്.ഐ) കണക്ക് പ്രകാരം 22,059.36 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ആകെ വനവിസ്തൃതി. ഇടുക്കിയാണ് ഏറ്റവും അധികം മേഖല റിസർവ് വനമാക്കിയത്. വനസംരക്ഷണം, വനവത്കരണം, വൃക്ഷം നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ വിജയമാണ് വനവിസ്തൃതി വർദ്ധിക്കാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് പറഞ്ഞു. കാട്ടുതീ നിയന്ത്രണം ഫലപ്രദമായതും തുണയായി.
ജില്ല വർദ്ധന ഹെക്ടറിൽ
ഇടുക്കി - 967.0038
കാസർകോട്- 192.1032
മലപ്പുറം -12.624
കോട്ടയം - 8.2621
പത്തനംതിട്ട - 8.12
തൃശൂർ - 6.5284,
പാലക്കാട് - 3.762
എറണാകുളം - 2.3088
കേരളത്തിൽ 2,041.17 ചതുരശ്ര കിലോമീറ്റർ നിബിഡവനങ്ങളാണ്. 9,321.82 ചതുരശ്ര കിലോമീറ്റർ ഇടത്തരം വനമേഖലയും. 10,696.37 ചതുരശ്ര കിലോമീറ്റർ തുറന്നവനമെന്ന വിഭാഗത്തിലുമാണ്.
രാജ്യത്തും വർദ്ധന
രാജ്യത്തെ വന വിസ്തൃതിയും ഉയർന്നു. 1445.81 ചതുരശ്ര കിലോമീറ്ററിന്റെ വർദ്ധനവ്. രാജ്യവിസ്തൃതിയുടെ 25.17 ശതമാനമാണ് വനങ്ങൾ. ആകെ 8,27,356.95 ചതുരശ്ര കിലോമീറ്റർ വനം.
മുന്നിൽ തേക്ക്
കേരളത്തിൽ ഏറ്റവും അധികമുള്ളത് തേക്ക് തോട്ടങ്ങളാണ്. 58837.184 ഹെക്ടർ. വനംവകുപ്പാണ് തോട്ടങ്ങൾ പരിപാലിക്കുന്നത്. 362.926 ഹെക്ടർ ഈട്ടി, 460.643 ഹെക്ടർ മഹാഗണി, 186.840 ഹെക്ടർ ചന്ദനം, 616.42 ഹെക്ടർ ആഞ്ഞലി, 546.400 ഹെക്ടർ പൈൻ മരങ്ങൾ തുടങ്ങി 41 ഇനം തോട്ടങ്ങൾ വനംവകുപ്പിന്റെ കീഴിലുണ്ട്. ആകെ 140014.623 ഹെക്ടർ തോട്ടഭൂമിയാണ് വനംവകുപ്പിനുള്ളത്.
കേരളത്തിലെ വനങ്ങൾ
ഉഷ്ണമേഖല നിത്യഹരിതവനങ്ങൾ
ഉഷ്ണമേഖലാ ആർദ്ര ഇലകൊഴിയും വനങ്ങൾ
ഉഷ്ണമേഖലാ അർദ്ധനിത്യഹരിത വനങ്ങൾ
ഇലപൊഴിയും വരണ്ട വനങ്ങൾ
ചോലവനങ്ങൾ
പുൽമേടുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |