
പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരനെയാണ് (37) കീഴ്‌വായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 21കാരിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നൽകി ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ സുബിൻ ഒളിവിൽ പോയി. തുടർന്ന് നടത്തിയ തെരച്ചിലിൽ മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം,11 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 70 വയസുകാരന് 23 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെതാണ് വിധി. ചാവക്കാട് തിരുവത്ര ഇ.എം.എസ് നഗർ റമളാൻ വീട്ടിൽ മൊയ്തു റമളാൻ (70) എന്നയാളെയാണ് ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്.
പെൺകുട്ടിയെ 2021 ഓണം വെക്കേഷൻ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മൊബൈലിൽ വീഡിയോകൾ കാട്ടിയും പീഡനവിവരം പറയാതിരിക്കാൻ പാരിതോഷികമായി പണം നൽകിയുമായിരുന്നു പീഡനം. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷവും നാല് മാസവും കൂടി അധിക തടവ് അനുഭവിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |