താമസം മാതാവിനൊപ്പം വിറകുപുരയിൽ
കൂത്താട്ടുകുളം: അഞ്ചാം ക്ലാസുകാരനെ ഭക്ഷണം നൽകാതെയും വീട്ടിൽ കയറ്റാതെയും കാക്കൂരിൽ പിതാവിന്റെ ക്രൂരത. കുട്ടി മാതാവിനൊപ്പം റബർ തോട്ടത്തിലെ വിറകുപുരയിൽ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും രംഗത്തെത്തി.
കുട്ടിയെയും മാതാവിനെയും വീട്ടിൽ നിന്ന് പുറത്താക്കാൻ ഭർതൃമാതാവും ഒത്താശ ചെയ്തതായി പരാതിയുണ്ട്. നാട്ടുകാർക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അദ്ധ്യാപകർ തിരക്കിയപ്പോഴാണ് വിറകുപുരയിലാണ് അമ്മയ്ക്കൊപ്പം മാസങ്ങളായി കഴിയുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയത്.
കുട്ടി തന്റേതല്ലെന്ന സംശയത്താലാണ് ഭാര്യയെയും മകനെയും പുറത്താക്കിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഇയാൾ സംശയരോഗിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെയും മാതാവിനെയും താക്കീത് നൽകി വിട്ടയച്ചു. കുട്ടിക്ക് ശിശുക്ഷേമ സമിതി കൗൺസലിംഗ് നൽകി. തുടർ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |