
ന്യൂഡൽഹി: ചെങ്കോട്ട സ്പോടനത്തിൽ ഒരാൾ കൂടി എൻ.ഐ.എയുടെ കസ്റ്റഡിയിൽ. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് പിടിയിലായത്. അമീർ റഷീദ് അലിയുടെ പേരിലാണ് കാർ വാങ്ങിയത്. സ്ഫോടനത്തിന് വേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായിരുന്നു. ഇയാൾ പല തവണ അൽ ഫലാ സർവകലാശാലയിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ഹരിയാനയിലെ നൂഹിൽ, അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ.ഐ.എ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |