തിരുവനന്തപുരം: ട്രെയിനിൽ അക്രമി ചവിട്ടി തള്ളിയിട്ട പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സ്വന്തമായി ശ്വസിക്കുന്നുണ്ട്. അബോധാവസ്ഥയിലാണെങ്കിലും കൈകാലുകൾ അനക്കുന്നുണ്ട്. എന്നാൽ, ആരോഗ്യനിലയിൽ ഡോക്ടർമാർ പ്രതീക്ഷിച്ച പുരോഗതി ഇനിയും ഉണ്ടായിട്ടില്ല. ശ്രീക്കുട്ടിയെ തുടർച്ചയായി സി.ടി സ്‌കാനിംഗിന് വിധേയമാക്കുന്നുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തിൽ സർജറി, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, ക്രിട്ടിക്കൽ കെയർ, ഇ.എൻ.ടി, ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാർ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്‌സോണൽ ഇൻജുറിയായതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |