രണ്ടാംഘട്ട പട്ടികയിൽ സിറ്റിംഗ് കൗൺസിലർമാരും
കോഴിക്കോട്: കോർപ്പറേഷനിൽ വൻ മുന്നേറ്റമുണ്ടാക്കാൻ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം. രണ്ട് സിറ്റിംഗ് കൗൺസിലർമാരടക്കം 22 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്നലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മേഖലാ പ്രഭാരിവുമായ ബി. ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചത്. എൻ.ഡി.എയുടെ ഘടക കക്ഷിയായി നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)യും ബി.ഡി.ജെ.എസും ഒരു സീറ്റുമായി മത്സര രംഗത്തുണ്ട്. കോവൂരിൽ മിനി അഗസ്റ്റിനാണ് എൻ.പി.പി സ്ഥാനാർത്ഥി. കൊമ്മേരിയിൽ കെ.പി രാജീവൻ ബി.ഡി.ജെ.എസിനായി രംഗത്തിറങ്ങും. ബി.ഡി.ജെ.എസിന്റെ മറ്റ് സീറ്റുകൾ അടുത്തദിവസം പ്രഖ്യാപിക്കും. കഴിഞ്ഞ തവണ നാല് സീറ്റിലായിരുന്നു ബി.ഡി.ജെ.എസ് മത്സരിച്ചത്. നിലവിൽ കൗൺസിലറായ സരിത പറയേരി ചേവരമ്പലത്ത് തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. രണ്ടാംഘട്ട പട്ടികയോടെ എൻ.ഡി.എയുടെ 67 സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി. ഇനി ഒമ്പത് വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.
വാർഡ് സ്ഥാനാർത്ഥികൾ
6 കുണ്ടൂപറമ്പ് എം.എ. ആത്മാറാം
7 കരുവിശ്ശേരി സി. പ്രജിത
8 മലാപ്പറമ്പ് സി.കെ. സ്വപ്‌ന
13 സിവിൽ സ്റ്റേഷൻ വിനീത സജീവ്
14 ചേവരമ്പലം സരിത പറയേരി
21 ചേവായൂർ ബിജു എടക്കരൻ
22 കോവൂർ മിനി അഗസ്റ്റിൻ
23 നെല്ലിക്കോട് യു. സ്മിതേഷ്
26 പറയഞ്ചേരി എം.ടി. വൈഷ്ണ
30 കൊമ്മേരി കെ.പി. രാജീവൻ
35 മാങ്കാവ് സുപ്രിയ ശ്രീധരൻ
36 ആഴ്ചവട്ടം കെ. ജൈന
39 മീഞ്ചന്ത സി. ഷിജു
40 തിരുവണ്ണൂർ രമ്യ സന്തോഷ്
43 നല്ലളം കെ.സി. പ്രേംനാഥ്
44 കൊളത്തറ പി.സി. അനന്തറാം
52 നടുവട്ടം ഈസ്റ്റ് രേഷ്മ ഇളവീട്ടിൽ
53 അരക്കിണർ സി. ആനന്ദൻ
60 ചാലപ്പുറം കെ.പി. അനിൽകുമാർ
61 പാളയം കെ.ടി. ധന്യ
63 മൂന്നാലിങ്ങൽ ശ്രീജിത്ത് കരുപ്പാളി
68 തോപ്പയിൽ ദിവ്യ സുരാജ്
ജില്ലാ പഞ്ചായത്തിലേക്ക് ഇവർ
ബി.ജെ.പി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള നാല് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ചാത്തമംഗലം കെ. ഗണേഷ്, പന്തീരങ്കാവ് പി. രത്‌നകുമാരി, കുന്ദമംഗലം ഷിജില ശിവദാസൻ, കടലുണ്ടി ടി.കെ. സത്യാവതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |