SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

കോഴിക്കോട് ജില്ലയിൽ 26.8 ലക്ഷം വോട്ടർമാർ

Increase Font Size Decrease Font Size Print Page
voteeee
വോട്ടർമാർ

കോഴിക്കോട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടർമാർ. 12,66,374 പുരുഷൻമാരും 14,16,275 സ്ത്രീകളും 32 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 26,82,681 വോട്ടർമാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 1490 വോട്ടർമാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട് ജില്ല. 36,18,851 വോട്ടർമാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം - 29,26,078 , തൃശൂർ - 27,54,278 ജില്ലകളാണ് കൂടുതൽ വോട്ടർമാരുള്ള മറ്റു ജില്ലകൾ. 6,47,378 പേരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടർമാർ. പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ. പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY