
ശബരിമല: ശബരിമലയിൽ സ്‌പോൺസർഷിപ്പ് കൊള്ളരുതായ്‌മ അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. സ്‌പോൺസർ നേരിട്ട് വരണം. ഇടനിലക്കാർ മുഖാന്തരം വരരുത്. അവരുടെ വരുമാനമാർഗം, ബാലൻസ് ഷീറ്റ്, ഇൻകം ടാക്സ് വിവരങ്ങൾ എന്നിവ പരിശോധിച്ചേ അനുവാദം നൽകൂ.
അങ്ങനെയുണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാറാവാം. അത് തിരുത്തും. ഭക്തരുടെ സംഭാവനയും സ്പോൺസർഷിപ്പും സ്വീകരിക്കാൻ തടസമില്ല. ഇപ്പോഴത്തെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. ഇതുവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നത്. ഈ നിയോഗത്തിൽ അല്പം കാർക്കശ്യം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |