തിരുവനന്തപുരം: പയ്യന്നൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്തത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച അമിത ജോലി സമ്മര്‍ദ്ദം മൂലമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി. ഗോപകുമാറും പ്രസ്താവനയില്‍ പറഞ്ഞു. ഒരു ബൂത്തില്‍ 750 മുതല്‍ 1450 വരെ വോട്ടര്‍മാരുണ്ട്. ഇവരെ നേരില്‍കണ്ട് ഫോറം വിതരണം ചെയ്ത് അവ പൂരിപ്പിക്കാന്‍ സഹായിച്ച്, മനുഷ്യസാധ്യമല്ലാത്ത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മര്‍ദ്ദപ്പെടുത്തുന്നത്. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും എല്ലാ ജില്ലാ ഇലക്ടറല്‍ ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |