
ബംഗളൂരു: കർണാടകയിൽ 39കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ നാലുപേർ അറസ്റ്റിൽ. ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്‌ത്രീയാണ് പീഡനത്തിനിരയായത്.
ഭർത്താവിനോട് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ സ്‌ത്രീ വീട്ടിൽ നിന്നിറങ്ങിയത്. ഇതിനിടെ കടം വാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് പരിചയക്കാരനായ ലക്ഷ്‌മൺ ഇവരെ വിളിച്ചു. തുടർന്ന് പണം വാങ്ങാനായി ഇവർ ഹൊസപേട്ടയിൽ നിന്ന് കുസ്‌താഗിയിലേക്ക് ലക്ഷ്‌മണിനൊപ്പം ബൈക്കിൽ പോയിരുന്നതായി പൊലീസ് പറഞ്ഞു. ലക്ഷ്‌മണും സ്‌ത്രീയും തമ്മിൽ ആറ് മാസത്തെ പരിചയമാണുള്ളത്.
ലക്ഷ്‌മണിന്റെ താമസസ്ഥലത്തെത്തിയപ്പോൾ അവിടെ അയാളുടെ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവർ സ്‌ത്രീക്ക് ജ്യൂസിൽ മദ്യം കലർത്തി നൽകി. വൈകിട്ട് അഞ്ച് മണിക്കും 5.45നും ഇടയിൽ ഇവർ പലതവണ ബലാത്സംഗം ചെയ്‌തുവെന്നാണ് സ്‌ത്രീയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ആരോഗ്യനില വഷളായതോടെ സ്‌ത്രീയെ കൊപ്പൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌ത്രീയുടെ പരാതിയിൽ യലബുർഗ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. കൊപ്പൽ ഡിഎസ്‌പി സംഭവസ്ഥലത്തെത്തി പരിശോധിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |