
വെള്ളറട: വഴിയാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വീയക്കോണം സ്വദേശി അഗ്നീഷ് (27), കൊല്ലം സ്വദേശി സെയ്ദാലി (28) എന്നിവരെയാണ് കാട്ടാക്കട ഡിവൈ.എസ്.പി അനിരൂപിന്റെ നിർദ്ദേശ പ്രകാരം ആര്യങ്കോട് പൊലീസ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വാഴിച്ചൽ സ്വദേശി അരുൺ (37)നെ വഴിയിൽ തടഞ്ഞുനിറുത്തി മുഖത്തും തലയിലും വെട്ടി പരിക്കേൽപ്പിച്ചതിനുശേഷം മൊബൈൽ ഫോൺ കവർച്ചയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തിനുശേഷം പ്രതികൾ തമിഴ്നാട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. പ്രതികൾ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ആക്രമണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആര്യങ്കോട് സി.ഐ തൽസിം അബ്ദുൽ സമദ്, അഡീഷണൽ എസ്.ഐ ആനന്ദ്, സി.പി.ഒമാരായ അക്ഷയ്, വിശാഖ്, അരുൺ, അഭിജിത്ത്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |