
പാലോട് : തെങ്കാശി പാതയിൽ ചുള്ളിമാനൂർ മുതൽ മടത്തറ വരെയുള്ള കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിനും മടത്തറക്കും ഇടയിൽ അപകടങ്ങൾ പതിവാകുന്നു. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകൾ. റോഡിന്റെ ഇരുവശവും പടർന്നുപന്തലിച്ച് കിടക്കുന്ന കാടാണ് ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്നത്. നിത്യവും ഒരു ഡസനോളം അപകടങ്ങൾ ഈ മേഖലയിൽ അരങ്ങേറുന്നുണ്ട്. ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റി കയറ്റം താണ്ടുന്ന വാഹനത്തിൽ കൂട്ടിയിടിക്കുക പതിവാണ്. ഈ വിധം പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്.
അപകടമേഖല
വഞ്ചുവം,മഞ്ഞക്കോട്ടുമൂല,ഇളവട്ടം,താന്നിമൂട്,പ്ലാവറ,ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജംഗ്ഷൻ,എക്സ് കോളനി എന്നിവിടങ്ങൾ അപകടമരണങ്ങൾക്ക് കുപ്രസിദ്ധമാണ്.
ടൂ വീലർ മുതൽ കെ.എസ്.ആർ.ടി.സി വരെ
നിയന്ത്രണം വിട്ട് ഒരു വാഹനം വന്നാൽ എതിർ ദിശയിലെ വാഹനം ഒഴിഞ്ഞുമാറി നിറുത്താനുള്ള സൗകര്യം ഇല്ല. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂ വീലറുകൾ അടക്കമുള്ള ചെറിയ വാഹങ്ങൾ ചാലിൽ തെന്നിവീഴും.
അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ, മീൻ ലോറികൾ ടൂ വീലറുകൾ എന്നിവ യാതൊരു നിയന്ത്രണവുമില്ലാത്ത മരണപ്പാച്ചിലാണ്. ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളുണ്ടായി.കെ.എസ്.ആർ.ടി.
വകുപ്പുകളുടെ ഏകോപനമില്ലായ്മ
ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്.എന്നാൽ, ഇക്കാര്യം നിറവേറ്റേണ്ടത് കെ.എസ്.ടി.പിയാണെന്നാണ് മരാമത്ത് ഉദ്യോഗസ്ഥരുടെ വാദം.പി.ഡബ്ലിയു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്. അഞ്ച് വർഷം മുമ്പ് ഇരുപത് കോടി രൂപ ചെലവിട്ട് കെ.എസ്.ടി.പി നവീകരിച്ച റോഡിലാണ് അപകടപരമ്പര.
മത്സ്യവ്യാപാര വാഹനങ്ങൾ ഉയർത്തുന്ന ഭീഷണി
പ്രധാന റോഡിലും നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഇട റോഡുകളിലും യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന മീൻലോറികൾ വൻ ഭീഷണിയാണ് ഉയർത്തുന്നത്. ഭൂരിഭാഗം വാഹനങ്ങൾക്കും ഇൻഷ്വറൻസ് രേഖകൾ ഇല്ലാത്തതാണ്. അമിതവേഗതയിൽ പായുന്ന ഈ വാഹനങ്ങളുടെ പിറകിലെ ഹോസിൽ നിന്നും റോഡിലേക്ക് ഒഴുക്കുന്ന മലിനജലം ദുർഗന്ധമുണ്ടാക്കുന്നു. പുലർച്ചെ മുതൽ റൂട്ടിലോടുന്ന വാഹനങ്ങൾ അധികാരികൾ പരിശോധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |