
തൃശൂർ: പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് 18ലെ ബി.എൽ.ഒ അനീഷ് ജോർജിന്റെ മരണം മാനസിക സമ്മർദ്ദം മൂലമാണെന്നും ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ്.ഐ.ആർ നടപടികൾ നിറുത്തിവയ്ക്കണമെന്നും കേരള എൻ.ജി.ഒ അസോ. സംസ്ഥാന സെക്രട്ടറി എം.ഒ.ഡെയ്‌സൻ ആവശ്യപ്പെട്ടു. താലൂക്ക് ഒാഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ജി.രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ഐ.ബി.മനോജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോൺലി മാത്യു, അരുൺ സി.ജെയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.മധു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |