
തൃശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ ആക്രമണം മൂലം മാനുകൾക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തിൽ സുവോളജിക്കൽ പാർക്കിനുള്ളിൽ അടിയന്തരമായി കൈക്കൊള്ളേണ്ട സുരക്ഷാ നടപടികളെ സംബന്ധിച്ചും ആവാസ ഇടങ്ങളുടെ ശാസ്ത്രീയമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനെ സംബന്ധിച്ചും വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് സുവോളജിക്കൽ പാർക്ക് ഡയറക്ടർക്ക് ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം.പീതാംബരൻ നൽകി. തൃശൂർ മൃഗശാലയിൽ നിന്ന്
ഹിപ്പോകളെ പുത്തൂരിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിൽ ഹിപ്പോയുടെ പല്ലുകൾക്ക് പരിക്കുപറ്റിയതും ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ കത്തിൽ പ്രതിപാദിക്കുന്നു. സുരക്ഷാ പ്രവർത്തന നടപടിക്രമം പാലിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |