
കണ്ണൂർ: ചപ്പാരപ്പടവ് പഞ്ചായത്തിലെ വിമലശ്ശേരി വാർഡിൽ മാണി ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിക്കാൻ തീരുമാനിച്ച ജില്ലാപ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ജനാധിപത്യ കേരള കോൺഗ്രസ്. നിലവിലുള്ള വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാലിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഗുരുതര പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജോജി ആനിത്തോട്ടത്തിനെ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ചെയർമാൻ ഡോ.കെ.സി ജോസഫ് പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസിസ് തോമസ് അറിയിച്ചു.
ചെമ്പേരിയിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. യോഗത്തിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ എ.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ചു. ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ഡൊമിനിക്ക് മടുക്കക്കുഴി, ജോസഫ് പരത്തനാൽ, ടോമിച്ചൻ നടുതൊട്ടിയിൽ, ബാബു അണിയറ, ബാബു സെബാസ്റ്റ്യൻ, ബിജു പുളിക്കൻ, ജോസ് മാത്യു, സണ്ണി പരപരാഗത്ത്, ജിജിമോൻ, എൻ.വി ബെന്നി, ജോർജ് കാരക്കാട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |