
ചിറ്റാർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിറ്റാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കാൻ വായനാപഥം പദ്ധതി ചിറ്റാർ എസ്റ്റേറ്റ് എൽ.പി സ്കൂളിൽ തുടങ്ങി. പി.ടി.എ പ്രസിഡന്റ് ഷിയാസ്.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക ലത ടീച്ചർ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി പ്രേംജിത്ത് ലാൽ പദ്ധതി വിശദീകരിച്ചു. ബാലസാഹിത്യ കൃതികൾ, ബാലമാസികകൾ എന്നിവ കുട്ടികൾക്ക് നൽകി. പുസ്തക സമർപ്പണം പരിഷത്ത് ജില്ലാകമ്മറ്റി അംഗം അജയൻ.കെ നിർവഹിച്ചു. പി.റ്റി.എ കമ്മിറ്റി അംഗം ധന്യ വിശ്വനാഥൻ, സ്റ്റാഫ് സെക്രട്ടറി അരുണിജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |