തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ ഐ.ടി.ഇ കായികമേളയിൽ 64 പോയിന്റോടെ മട്ടന്നൂർ യൂണിറ്റി ഐ.ടി.ഇ ഓവറോൾ ചാമ്പ്യന്മാരായി. 52 പോയിന്റ് നേടി ചക്കരക്കൽ മലബാർ ഐ.ടി.ഇ റണ്ണറപ്പായി. 22 പോയിന്റ് നേടിയ മയ്യിൽ ഐ.ടി.ഇക്കാണ് മൂന്നാംസ്ഥാനം. പുരുഷ വിഭാഗത്തിൽ യൂണിറ്റി ഐ.ടി.ഇയുടെ ഹാൽഡിൻ ജോണിയും വനിതാ വിഭാഗത്തിൽ മയ്യിൽ ഐ.ടി.ഇയുടെ പി. ഷാഹിയയും വ്യക്തിഗത ചാമ്പ്യന്മാരായി. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കായികമേള തലശ്ശേരി സബ്കലക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി.ഡി.ഇ ഡി. ഷൈനി അദ്ധ്യക്ഷയായി. സമാപന പരിപാടിയിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.പി രാജേഷ് അദ്ധ്യക്ഷനായി. തലശ്ശേരി ഡി.ഇ.ഒ പി. ശകുന്തള ട്രോഫികൾ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.പി മുഹമ്മദ് അലി, ശ്രീജ രാമത്ത്, ഡയറ്റ് സീനിയർ ലക്ചറർ ഡോ. എസ്.കെ ജയദേവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |