
ന്യൂഡൽഹി: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ തിരുവനന്തപുരം സ്വദേശി ശ്രീവാസ് സഹസ്രനാമത്തിന് 40 വയസിന് താഴെയുള്ളവരിലെ മികച്ച സംഭാവനകൾക്കുള്ള 40 അണ്ടർ 40 യുകെ അവാർഡ്.
ലണ്ടനിലെ പാൾ മാൾ ഹിസ്റ്റോറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സിൽ നടന്ന ചടങ്ങിൽ പീപ്പീൾ ചോയ്‌സ് ഓവറോൾ പുരസ്‌കാരവും ശ്രീവാസിനു ലഭിച്ചു. അമ്പലപ്പുഴയിലും മൂവാറ്റുപുഴയിലും കുടുംബവേരുകളുള്ള ശ്രീവാസ് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി മുൻ ഡയറക്ടർ ഡോ. വി. സഹ്രസ്രനാമത്തിന്റെ മകനാണ്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്നു പാസായ ശേഷം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് പിഎച്ച്.ഡിയും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |