നന്മണ്ട: നന്മണ്ട പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നന്മണ്ട കോ - ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 18 വാർഡുകളിലെ സ്ഥാനാർത്ഥികൾക്കുപുറമെ ജില്ലാ പഞ്ചായത്ത് ബാലുശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി അഭിലാഷ്, നരിക്കുനി ഡിവിഷൻ സ്ഥാനാത്ഥി ബാലാമണി,ചേളന്നൂർ ബ്ലോക്ക് നന്മണ്ട ഡിവിഷൻ സ്ഥാനാർത്ഥി ബാബു കരിപ്പാല എന്നിവരെ ഷാളണിയിച്ചു സ്വീകരിച്ചു. ഐ.പി രാജേഷ്, കെ. ശ്രീജിത്ത്, സൂരജ്, സി.രാജൻ, കെ.കെ. വിശ്വംഭരൻ, മുഹമ്മദ്, കെ.പി. രാജൻ, കെ.കെ. മുഹമ്മദ്, പി.ജലീൽ, ജി.വി ഷാജു, പി.വി. വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് 501 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |