
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോക്ക് കേന്ദ്ര അനുമതി ലഭിക്കാതിരിക്കാനും അതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പഴി ചാരാനുമുള്ള വഴികള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരുക്കുന്നവെന്ന് ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലെ മെട്രോ നയവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) സമര്‍പ്പിച്ചാല്‍ മാത്രമേ കേന്ദ്ര അനുമതി ലഭിക്കു. എന്നാല്‍ തിരുവനന്തപുരം മെട്രോക്ക് വേണ്ടി നടത്തിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയത് വെറും 371.94 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്. പഠനം നടത്തിയ സ്ഥലത്തെ 2023ലെ ജനസംഖ്യ കണക്കായി പറയുന്നത് പതിമൂന്നര ലക്ഷം ജനങ്ങള്‍ മാത്രം. ഇതര സംസ്ഥാനങ്ങളില്‍ മെട്രോകള്‍ക്ക് വേണ്ടി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളില്‍ അതാത് നഗരങ്ങള്‍ക്ക് ചുറ്റുമുള്ള 500 മുതല്‍ 900 സ്‌ക്വയര്‍ കിലോമീറ്ററുകള്‍ വരെയാണ് പഠന കേന്ദ്രമായി ആയി എടുത്തിട്ടുള്ളതെന്നും കരമന ജയന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനമായി പറയുന്ന കാര്യമാണ് ഇരുപത് ലക്ഷത്തിനു മുകളില്‍ ജനസംഖ്യ മെട്രോക്ക് അനുമതി തേടുന്ന നഗരത്തിലെ പഠന സ്ഥലത്ത് ഉണ്ടാവണം എന്നത്. മുപ്പത്തി മൂന്ന് ലക്ഷം ജനസംഖ്യയും കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുമുള്ള തിരുവനന്തപുരം മെട്രോ സ്റ്റഡി ഏരിയയിലെ ജനസംഖ്യ വെറും പതിമൂന്നര ലക്ഷം മാത്രമാണന്നാണ് CMP (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ ) യില്‍ പറഞ്ഞിട്ടുള്ളത്.ഇത് പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടാന്‍ തടസ്സമാകുമെന്നും കരമന ജയന്‍ പറഞ്ഞു.
എന്നാല്‍ 2014ല്‍ ഡിഎം ആര്‍ സി സമര്‍പ്പിച്ച ലൈറ്റ് മെട്രോ ഡിപിആറില്‍ തിരുവനന്തപുരം നഗര ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 16.8 ലക്ഷം ആണെന്നും അത് ഓരോ വര്‍ഷവും 3% വച്ച് വളര്‍ന്ന് 2020ല്‍ ഇരുപത്തി രണ്ട് ലക്ഷം ആവമെന്ന് പറയുന്നത് കണക്കിലെടുക്കാത്തത് മെട്രൊയെ അട്ടിമറിക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമങ്ങളെയാണ് കാണിക്കുന്നത്.
മെട്രോക്ക് ആവിശ്യമായതിലും അധികം ജനങ്ങള്‍ തലസ്ഥാനത്ത് ഉണ്ട്. കൂടാതെ ഓരോ ദിവസവും മറ്റ് സ്ഥലങ്ങളില്‍ നിന്ന് തലസ്ഥാനത്ത് വന്നു പോകുന്നവരുടെ എണ്ണവും കൂടുതലാണ്. പക്ഷെ ഇതൊനും ഇതുവരെ നടത്തിയ ഒരു മെട്രോ പഠനങ്ങളിലും കാണാത്തത് ദുരൂഹമാണന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും, ഇതിനകം തന്നെ ചില ഇടത് പക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ മെട്രൊയ്ക്ക് കേന്ദ്രം അനുമതി നല്‍കിലെന്ന രീതിയില്‍ പ്രചാരം അഴിച്ച് വിടുന്നതില്‍ അന്വേക്ഷണം വേണമെന്നും കരമന ജയന്‍ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |