
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള ആവശ്യമരുന്നുകൾ പൂഴ്‌ത്തിവച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെതിരെ രജിസ്റ്റർ ചെയ്‌തിരുന്ന കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഗൗതം ഗംഭീറിന്റെ ഹർജിയിലാണ് ജസ്റ്റിസ് നീന ബൻസൽ കൃഷ്‌ണയുടെ നടപടി. ഡൽഹിയിലെ ഡ്രഗ് കൺട്രോളർ അടക്കം എതിർകക്ഷികളുടെ വാദം കോടതി കേട്ടു. രണ്ടാം കൊവിഡ് തരംഗ സമയത്ത് ഗൗതം ഗംഭീർ ഫൗണ്ടേഷൻ ലൈസൻസില്ലാതെ അവശ്യ മരുന്നുകൾ വൻതോതിൽ ശേഖരിച്ച് സൂക്ഷിച്ചെന്ന് ആരോപിച്ചാണ് ഡ്രഗ് കൺട്രോളർ കേസെടുത്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |