
ന്യൂഡൽഹി: ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടിയ റയാൻ വില്ല്യംസിന് ഇന്ത്യൻ ഫുട്ബാൾ ടീമിൽ കളിക്കാൻ ഫിഫയുടെ അനുമതി. കളിക്കാം. ഓസ്‌ട്രേലിയൻ ഫെഡറേഷൻ നൽകിയ എൻ.ഒസി പരിഗണിച്ചാണ് ഫിഫ തീരുമാനം. കഴിഞ്ഞദിവസം ബംഗ്ളാദേശിന് എതിരായ എ.എഫ്.സി കപ്പ് മത്സരത്തിൽ റയാനെ ടീമിലെടുത്തിരുന്നെങ്കിലും ഫിഫ അനുമതി ലഭിക്കാതിരുന്നതിനാൽ കളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
റയാന്റെ അമ്മ മുംബയ്‌യിൽ ഒരു ആംഗ്ളോ ഇന്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. അമ്മയുടെ അപ്പൂപ്പൻ ബോംബേയ്ക്ക് വേണ്ടി സന്തോഷ്ട്രോഫിയിൽ കളിച്ചിട്ടുണ്ട്. 32-കാരനായ റയാൻ വില്ല്യംസ് ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്.സി താരമായിരുന്നു. 2019ൽ ഓസീസ് ദേശീയ ടീമിന് വേണ്ടി ഒരു മത്സരത്തിൽ കളിച്ചിട്ടുണ്ട്. 2012ൽ ജപ്പാൻകാരനായ ഇസുമി അരാറ്റ ഇന്ത്യൻ പൗരത്വം സ്വീകരിച്ച് ഇന്ത്യയ്ക്ക് വേണ്ടി 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |