
തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയിൽ നാളെ വൈകിട്ട് 4ന് പുസ്തക്രപ്രകാശനം, മാഗസിൻ പ്രകാശനം, ചികിത്സാ സഹായം, ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ നടക്കും. മുൻ മന്ത്രി ജി.സുധാകരൻ രചിച്ച 'ഭൂമിക്ക് മരണമില്ല' എന്ന ഖണ്ഡകാവ്യം
കുര്യൻ മേളാംപറമ്പിലിന് നൽകി ഡോ. വള്ളിക്കാവ് മോഹൻദാസും നാടകശാല മാഗസിൻ കൊല്ലം മധുവിന് നൽകി സി.ആർ.മഹേഷ് എം.എൽ.എയും പ്രകാശനം ചെയ്യും. ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള ചികിത്സാ സഹായം അമ്പലപ്പുഴ രാധാകൃഷ്ണനും ഭക്ഷ്യക്കിറ്റ് വിതരണം സൂസൻ കോടിയും നിർവഹിക്കും. ഉച്ചയ്ക്ക് 2 മുതൽ ആദിനാട് മധു നയിക്കുന്ന കരോക്കെ ഗാനാവതരണവും ഡി.മുരളീധരന്റെ നേതൃത്വത്തിൽ കവിഅരങ്ങും നടക്കുമെന്ന് നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |