
കൊച്ചി: കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന ആവശ്യത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഏറെ സുരക്ഷിതമെന്ന് കരുതുന്ന കുപ്പിവെള്ളത്തിൽ മൈക്രോ, നാനോ പ്ലാസ്റ്റിക് കലർന്നിട്ടുള്ളതായി ദേശീയ, രാജ്യാന്തര തലങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനാണ് ഹർജി നൽകിയത്. ഇത് സംബന്ധിച്ച് ഹർജിക്കാർ എഫ്.എസ്.എസ്.എ.ഐക്ക് നൽകിയ നിവേദനത്തിൽ നടപടിയെടുക്കാനാണ് ചീഫ് ജസ്റ്റിസ് അദ്ധ്യഷനായ ബെഞ്ചിന്റെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |