നെടുമങ്ങാട്: ഓട്ടോഡ്രൈവറെ മൊബൈൽ ഫോണിൽ വിളിച്ച് വരുത്തി ആക്രമിച്ചതായി പരാതി. ടൗണിലെ ഒാട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പേരുമല തസ്‌ലിമ മൻസിലിൽ അർഷാദി (37) നെയാണ് നാലംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ഓടെ കച്ചേരി സ്റ്റാൻഡിൽ നിന്ന് വാണ്ട ജംഗ്‌ഷനിലെ ഒരു വീട്ടിൽ വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. അക്രമികളിൽ ഒരാൾ അർഷാദിന്റെ ഫോണിൽ വിളിച്ചിട്ട് വാണ്ടയിൽ വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.അക്രമികളിൽ നിന്ന് ഒാടി രക്ഷപ്പെട്ട അർഷാദ് നെടുമങ്ങാട് ആശുപത്രിയിലെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |