
തിരുവനന്തപുരം : കലയും സാഹിത്യവും യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണമെന്നും അതിൽനിന്ന് ഒളിച്ചോടുന്നതാകരുതെന്നും പ്രമുഖ സംഗീതജ്ഞൻ ടി.എം.കൃഷ്ണ പറഞ്ഞു. പി.ജി സ്മാരക ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിക്കുന്ന കാലത്തിനോടും ചുറ്റുപ്പാടിനോടും സംവദിക്കാത്തവ കലയാകില്ല. കലാകാരന്മാർ ജീവിക്കുന്ന സമയത്തോടും സ്ഥലത്തോടും പരിസരത്തോടും ഇടപഴകുന്നവരാകണം. അതൊരുവെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |