
ളാക്കാട്ടൂർ : മീനടം കാവ്യകലാസാഹിത്യവേദിയുടെ അക്ഷരപൂജാ പുരസ്‌കാരം റിട്ട.അദ്ധ്യാപകനും എഴുത്തുകാരനും അക്ഷരശ്ലോകാചാര്യനുമായ ളാക്കാട്ടൂർ വി.എ.പുരുഷോത്തമൻനായർക്ക് സമ്മാനിച്ചു. ടി.ഒ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വേദി പ്രസിഡന്റ് മീനടം രാജപ്പൻനായർ പുരസ്‌കാരം സമ്മാനിച്ചു. കെ.എൻ.കൈമൾ, വി.ആർ.ദാമോദരൻ, ബി.ഹരിലാൽ, എ.ജയശ്രീ, ഡോ.ശ്രീവിദ്യാ രാജീവ്, സുമാ രാധാകൃഷ്ണൻ, രാജൻ കൂരോപ്പട, ഡോ.സജീവ് പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു. രാധാകൈമൾ, വള്ളിയമ്മാൾ, രാധാ ഗോപി, എസ്.ലൈല, എം.ജി.ഗിരീഷ്, വി.ഡി.രാജീവ്, എസ്.അശോകൻ, അജിതാ സന്തോഷ് എന്നിവർ കവിയരങ്ങിൽ കവിതകൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |