
കൊല്ലം: ശബരിമല മണ്ഡല -മകരവിളക്ക് ദർശനത്തിന് എത്തുന്ന ഭക്തരിൽ ഭൂരിപക്ഷവും ഗുരുവായൂർ ദർശനം കൂടി നടത്തുന്നവരാണെന്നും അവിടുത്തെ ദർശന സൗകര്യം അപര്യാപ്തമാണെന്നും ഇത് പരിഹരിക്കണമെന്നും ശബരിമല ശ്രീ അയ്യപ്പധർമ്മ പരിഷത്ത് കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. മണിക്കൂറുകൾ ക്യൂ നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. ശബരിമലയിൽ ഇടപെട്ടതുപോലെ ഹൈക്കോടതി ഗുരുവായൂരിലെ ഭക്തരുടെ ആവശ്യാവകാശങ്ങളെക്കുറിച്ച് അന്വേഷിച്ച് പരിഹാരം നിർദേശിക്കണമെന്ന് ധർമ്മ പരിഷത്ത് ആവശ്യപ്പെട്ടു. തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, എക്സി.അംഗങ്ങളായ എം.ജി.രാധാകൃഷ്ണൻ, പരവൂർ വി.ജെ.ഉണ്ണികൃഷ്ണൻ നായർ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |