തിരുവനന്തപുരം: കുട്ടികൾ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ,സുവിശേഷക വിദ്യാർത്ഥി അലൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.അലനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല.പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
ഇന്നലെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചശേഷം പ്രതികളെ ചോദ്യം ചെയ്യാനാണ് ആലോചന.ആയുധം മനഃപൂർവം പ്രതികൾ മറച്ചുവച്ചതായാണ് വിവരം.അജിൻ (27,ജോബി),സന്ദീപ് ഭവനിൽ അഭിജിത്ത് (26),കിരൺ (26,ചക്കുമോൻ),വലിയവിള സ്വദേശി നന്ദു (27,ജോക്കി),അഖിൽലാൽ (27,ആരോൺ),സന്ദീപ് ഭവനിൽ സന്ദീപ് (27),അഖിലേഷ് (20) എന്നിവരാണ് പ്രതികൾ.
കേസിലെ പ്ലസ്ടു വിദ്യാർത്ഥിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.പ്രായപൂർത്തിയാകാത്തതിനാൽ ജഗതി സ്വദേശിയായ പതിനാറുകാരൻ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5നാണ് തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനുസമീപം തമ്പാനൂർ അരിസ്റ്റോ ജംഗ്ഷൻ തോപ്പിൽ ഡി 47ൽ സുവിശേഷക വിദ്യാർത്ഥി അലനെ സംഘം ചേർന്ന് മർദിച്ചശേഷം കുത്തിക്കൊലപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |