തേഞ്ഞിപ്പലം : സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെ പഠനയാത്രയുടെ ഭാഗമായി എളമ്പുലാശ്ശേരി എ.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തിരൂരങ്ങാടി എസ്.എച്ച്.ഒ
ബി. പ്രദീപ് കുമാർ, എ.എസ്.ഐ എം.പി. സുബൈർ, സിവിൽ പൊലീസ് ഓഫീസർ പി. നീതു എന്നിവർ കുട്ടികളുമായി സംവദിച്ചു. യാത്രയിൽ വിവിധ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളും സന്ദർശിച്ചു. ഹെഡ് മിസ്ട്രസ് കെ. ജയശ്രീ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി. മുഹമ്മദ് ഹസ്സൻ, എം. അഖിൽ, കെ. അമ്പിളി,പി ഷൈജില, എ.ദീപു, എം.എസ്. സിനി എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |