
ധാക്ക : തുടർച്ചയായ രണ്ടാം തവണയും വനിതാ കബഡി ലോകകപ്പ് സ്വന്തമാക്കി ഇന്ത്യൻ ടീം. ധാക്കയിൽ നടന്ന ഫൈനലിൽ 35-28ന് ചൈനീസ് തായ്‌പേയ്‌യെ കീഴടക്കിയാണ് ഇന്ത്യൻ വനിതകളുടെ കിരീടധാരണം.ക്യാപ്ടൻ റിതു നേഗി, വൈസ് ക്യാപ്ടൻ പുഷ്പ റാണ, സീനിയർ താരങ്ങളായ ചമ്പ താക്കൂർ,ഭാവ്ന താക്കൂർ, സാക്ഷി ശർമ്മ എന്നിവരുടെ മികച്ച റെയ്ഡുകളും ഡിഫൻസുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |