
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ ചാല മേഖലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എം.പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സി.മുത്തുസ്വാമി,ജേക്കബ് ഫെർണാണ്ടസ്,ജില്ലാ ഭാരവാഹികളായ തിരുമല സാം,സി.ജോൺസൺ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. എം.ദിലീപ് (മേഖലാ പ്രസിഡന്റ്),നിസാമുദ്ദീൻ (ജനറൽ സെക്രട്ടറി),സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |