
കറാച്ചി: പാകിസ്ഥാനിലെ പെഷവാറിൽ പാരാമിലിട്ടറി വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണം. 3 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 8.10നായിരുന്നു സംഭവം. ആയുധധാരികൾ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലേക്ക് കടന്നുകയറി വെടിവയ്‌പ് നടത്തുകയും തുടർന്ന് രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയുമായിരുന്നു. അക്രമികളെ ഏറ്റുമുട്ടലിലൂടെ വധിച്ചെന്ന് സൈന്യവും പൊലീസും പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |